Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Church Lamps

Alappuzha

പ​ള്ളി​വി​ള​ക്കു​ക​ളു​ടെ പ്ര​ഭ​യി​ൽ ചെ​റി​യ​നാ​ട്

ചെ​ങ്ങ​ന്നൂ​ർ: ആ​കാ​ശ​ത്തോ​ളം ഉ​യ​ര​ത്തി​ൽ തെ​ളി​ഞ്ഞ പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് ദീ​പ​നാ​ള​ങ്ങ​ൾ​ക്കി​ട​യി​ലൂ​ടെ ആ​ർ​പ്പു​വി​ളി​ക​ളു​ടെ​യും ഗ​ജ​വീ​ര​ന്മാ​രു​ടെ​ അ​ക​മ്പ​ടി​യോ​ടെയും ചെ​റി​യ​നാ​ട് ബാ​ല​സു​ബ്ര​ഹ്‌​മ​ണ്യ​സ്വാ​മി പ​ട​നി​ലം ക്ഷേ​ത്ര മൈ​താ​നി​യി​ലേ​ക്ക് എ​ഴു​ന്നള്ളി. 13 പ​ള്ളി​വി​ള​ക്കു​ക​ളി​ലാ​യി അ​ര​ല​ക്ഷ​ത്തി​ല​ധി​കം ദീ​പ​ങ്ങ​ൾ ഒ​രേ​സ​മ​യം തെ​ളി​ഞ്ഞ​തോ​ടെ ചെ​റി​യ​നാ​ട് പ്ര​ദേ​ശം തേ​ജോ​മ​യ​മാ​യി.

ഉത്സവത്തിന്‍റെ അ​ഞ്ചാം ദി​ന​മാ​യ ഇ​ന്ന​ലെ പു​ല​ർ​ച്ചെ ര​ണ്ടോ​ടെ​യാ​ണ് പ്ര​സി​ദ്ധ​മാ​യ പു​റ​പ്പാ​ട് എ​ഴു​ന്ന​ള്ള​ത്ത് ആ​രം​ഭി​ച്ച​ത്. 44 അ​ടി ഉ​യ​ര​വും 34 അ​ടി വീ​തി​യു​മു​ള്ള പ​ത്ത് വ​ലി​യ വി​ള​ക്കു​ക​ളും മൂ​ന്നു ചെ​റി​യ വി​ള​ക്കു​ക​ളു​മാ​ണ് ദീ​പ​ക്കാ​ഴ്ച​യൊ​രു​ക്കി​യ​ത്. ഓ​രോ വ​ലി​യ വി​ള​ക്കി​ലും നാ​ലാ​യി​ര​ത്തോ​ളം ദീ​പ​ങ്ങ​ൾ തെ​ളി​ഞ്ഞു.

ശ്രീ​കോ​വി​ലി​ൽ നി​ന്നു പ​ക​ർ​ന്നു ന​ൽ​കി​യ ദീ​പം 13 വി​ള​ക്കു​ക​ളി​ലെ​യും തി​രി​ക​ളി​ലേ​ക്ക് ക​ര​ക്കാ​ർ പ​ക​ർ​ന്നു. ഇ​തോ​ടെ ക്ഷേ​ത്രം മു​ത​ൽ പ​ട​നി​ലം മൈ​താ​നം വ​രെ​യു​ള്ള പ്ര​ദേ​ശം ദീ​പാ​ല​ങ്കാ​ര​ങ്ങ​ളാ​ൽ ഭ​ക്തി​സാ​ന്ദ്ര​മാ​യി. ക​ര​ക്കാ​ർ ക​ർ​പ്പൂ​ര​ദീ​പ​ങ്ങ​ൾ തെ​ളി​ച്ച് സ്വീ​ക​രി​ച്ചു. റെ​യി​ൽ​വേ ഗേ​റ്റി​ന് ഇ​രു​വ​ശ​ങ്ങ​ളി​ലു​മാ​യി പ​ത്തു വ​ലി​യ വി​ള​ക്കു​ക​ൾ അ​ണി​നി​ര​ന്നു. ദീ​പ​ങ്ങ​ൾ തെ​ളി​ച്ച പ​ത്ത് വ​ലി​യ വി​ള​ക്കു​ക​ളും മൂ​ന്ന് ചെ​റി​യ വി​ള​ക്കു​ക​ളും ക​ര​ക്കാ​ർ വ​ടം കെ​ട്ടി വ​ലി​ച്ചു​കൊ​ണ്ടു​പോ​കു​ന്ന കാ​ഴ്ച ചെ​റി​യ​നാ​ട് ക്ഷേ​ത്ര​ത്തി​ലെ മാ​ത്രം സ​വി​ശേ​ഷ​ത​യാ​ണ്.

പ​ട​നി​ലം മൈ​താ​നി​യി​ൽ അ​രി​യ​ന്നൂ​ർ​ശേ​രി ക​ര​ക്കാ​രു​ടെ സ്വീ​ക​ര​ണ​വും അ​ൻ​പൊ​ലി​യും സ്വീ​ക​രി​ച്ച ശേ​ഷം തി​രി​കെ ക്ഷേ​ത്ര​ത്തി​ലേ​ക്ക് എ​ഴു​ന്നെ​ള്ളി​യ​തോ​ടെ ച​ട​ങ്ങു​ക​ൾ സ​മാ​പി​ച്ചു.

Latest News

Corehub Up